
മാരാരിക്കുളം: കാർഷിക രംഗത്ത് സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി കലവൂർ പി.ജെ യു.പി എസിൽ വിവിധ തരത്തിലുള്ള പച്ചക്കറികളുടെ കൃഷി ആരംഭിച്ചു.സ്‌കൂൾ ഗ്രൗണ്ടിൽ തുള്ളി ജലസേചന രീതിയിൽ ക്രമീകരിച്ചിട്ടുള്ള കൃഷി സ്ഥലത്താണ് കൃഷി . പടവലം,പാവൽ, പീച്ചിൽ,പച്ചമുളക്, വഴുതന, വെണ്ട, തക്കാളി,വെള്ളരി,എളവൻ,മത്തൻ,കുക്കുമ്പർ,ഇഞ്ചി, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. കെ കെ കുമാരൻ പെയിൻ ആൻഡ് പാലയേറ്റിവ് ട്രസ്റ്റ് ചെയർമാൻ എസ്.രാധാകൃഷ്ണൻ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം ചെയ്തു. പി. സി.വർഗീസ് ഫൌണ്ടേഷൻ ചെയർമാൻ രവി പാലത്തുങ്കൽ, കൃഷി ഓഫീസർ പി.സമീറ,മാനേജർ പി.പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.പി.ടി.എ പ്രസിഡന്റ് കെ.സജിമോൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം. എസ് ജയശ്രീ സ്വാഗതവും സീനിയർ അസി. പി.എസ്.പ്രേമ നന്ദിയും പറഞ്ഞു.