
ആലപ്പുഴ: നഗരസഭ ജനകീയാസൂക്രണ പദ്ധതി വഴി വാഴവിത്തുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്യുന്ന വിത്തു വണ്ടിയുടെ നഗരപ്രയാണം തുടരുന്നു. മേൽത്തരം വാഴ വിത്തുകൾ സൗജന്യമായും, പച്ചക്കറിത്തൈകൾ മിതമായ വിലയ്ക്കുമാണ് നൽകുന്നത്. എല്ലാ വാർഡുകളിലും വിത്തു വണ്ടി പ്രയാണം നടത്തും. നഗരസഭയുടെ നിർമ്മല ഭവനം നിർമ്മല നഗരം 2.0 ആഴകോടെ ആലപ്പുഴ പദ്ധതി വഴി എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്ക്കരണം ഉറപ്പു വരുത്തുന്നതിനുള്ള ബയോ ബിന്നുകളും നൽകുന്നുണ്ട്. ബിന്നുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് വളം ഉപയോഗിച്ച് വീടുകളിൽ ജൈവ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.