s

ആലപ്പുഴ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുക, അറുന്നൂറ് രൂപ കൂലിയും ഇരുന്നൂറ് ദിന തൊഴിലും നൽകുക, കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി മൂവായിരം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) വില്ലേജ് ഓഫിസ് പടിക്കൽ ധർണ സംഘടിപ്പിക്കും. കുട്ടനാട് തലവടിയിൽ ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാറും, പാണാവള്ളിയിൽ റ്റി.ആനന്ദനും, പള്ളിപ്പുറത്ത് കെ.കെ.പ്രഭാകരനും, അരൂരിൽ റ്റി.പി സതീശനും, പട്ടണക്കാട് റ്റി.കെ രാമാനാഥനും , ചേർത്തല വിമോഹനനും , ചേർത്തല സൗത്തിൽ ആർ.സുഖലാലും, തണ്ണീർമുക്കത്ത് എസ്.പ്രകാശനും , കഞ്ഞിക്കുഴിയിൽ ബൈരഞ്ജിത്തും, മണ്ണഞ്ചേരിയിൽ കെ.ഡി.വേണുവും, മാരാരിക്കുളത്ത് റ്റി.പ്രസാദും, അമ്പലപ്പുഴയിൽ ഇ.കെ.ജയനും ഉദ്ഘാടനം ചെയ്യും.