s

ആലപ്പുഴ: കയർ വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ തുടർച്ചയായി നഷ്ടത്തിലാകുന്നത് സംബന്ധിച്ച് പഠനം നടത്തുവാനും സാമ്പത്തിക കുറ്റവാളികളെ പുറത്താക്കുവാനും സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സീനിയോറിട്ടിമറികടന്ന് ഫോം മാറ്റിംഗ്സിൽ നടത്തുന്ന നിയമങ്ങൾക്കെതിരെ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .സ്ഥാപനത്തിൽ നടന്ന അനധികൃത നിയമനങ്ങളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണം. കെ.എൽ.ബെന്നി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ, ആർ.സുരേഷ്, ബി.നസീർ, എച്ച്. ഷാജഹാൻ, ദീപു എന്നിവർ സംസാരിച്ചു.