hockey

ആലപ്പുഴ: ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ മോഡൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹോക്കി ക്ലബ് രൂപീകരിച്ചു.വിദ്യാർത്ഥികൾക്ക് ഹോക്കി സ്റ്റിക്കുകളുടെ വിതരണവും നടന്നു. ചടങ്ങ് ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. കേരള ഹോക്കി ട്രഷറർ സി.ടി.സോജി ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഉദയകുമാർ, ഹെഡ്മിസ്ട്രസ് വൈ.ഫാൻസി, ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് വർഗീസ് പീറ്റർ, ഹോക്കി കോച്ച് ഹീരാലാൽ, കായിക അദ്ധ്യാപകരായ എച്ച്.ശ്രീജ, എബിൻ ആന്റണി ജോസഫ് എന്നിവർ സംസാരിച്ചു.