
കാവാലം: കാവാലം എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കിഴക്കേ ചേന്നങ്കരി ശങ്കരമംഗലം കെ.എസ് നാരായണപിള്ള (കെ.എസ് സാർ,89) നിര്യാതനായി. ദീർഘകാലം നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം, കുട്ടനാട് ലൈബ്രറി യൂണിയൻ അംഗം, 244-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്, ജനത ഗ്രന്ഥശാല സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മഹിളാമണിയമ്മ. മക്കൾ: സുജാത (റിട്ട. എച്ച്.എസ്.എ, എൻ.എസ്.എസ് ഗേൾസ് എച്ച്.എസ് കരുവാറ്റ ), ഷാജി.എം (റിട്ട. എയർ ഫോഴ്സ്), ജയശങ്കർ (കെ.സി.വി). മരുമക്കൾ: എം.എൻ.വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷൈലജ ,സിന്ധു