ph

കായംകുളം: കുട്ടികൾക്ക് പ്രാദേശിക കലാസ്വാദനത്തിനായി സമഗ്ര ശിക്ഷാ കേരളം കായംകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സർഗ കൈരളി പരിപാടി സംഘടിപ്പിച്ചു.
പ്രാദേശികമായി നിലവിലുണ്ടായിരുന്നതും അന്യംനിന്നു പോകുന്നതുമായ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കായംകുളം എം.ഇ.ഒ സിന്ധു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബി.പി സി.ദീപ,വി.അനിൽ ബോസ്, ബി.ആർ.സി പ്രതിനിധികളായ ബേബി കുമാർ, എം.മനോജ് കുമാർ, ധന്യ എസ്. വേണു, ബിന്ദു എന്നിവർ സംസാരിച്ചു.