ambala
അമ്പലപ്പുഴ ബി. ആർ. സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗ്ഗ കൈരളി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : സമൃദ്ധവും വൈവിദ്ധ്യ പൂർണവുമായ നമ്മുടെ കലാ സാംസ്കാരിക പൈതൃകം അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം അമ്പലപ്പുഴ ബി. ആർ. സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗകൈരളി എച്ച്.സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ജയരാജ് അദ്ധ്യക്ഷനായി. സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി. എ. സിന്ധു, എസ്. എസ്. കെ പ്രോഗ്രാം ഓഫീസർ വിൻസെന്റ്, എം. വി ഫാൻസി, വി.അനിത, ജി.ബാബു എന്നിവർ സംസാരിച്ചു. ജി. സുമംഗലി സ്വാഗതം പറഞ്ഞു.