അമ്പലപ്പുഴ: കൊവിഡ്‌ പ്രതിസന്ധിയിൽ രാജ്യത്ത്‌ ഏറ്റവുമധികം പ്രവാസികൾ തിരിച്ചെത്തിയ കേരളത്തിൽ, ധനകാര്യവകുപ്പ്‌ മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രവാസി സമൂഹത്തെ അവഗണിച്ചുവെന്ന് കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു. എം. കബീർ പ്രസ്താവനയിൽ പറഞ്ഞു.മടങ്ങിയെത്തിയ പ്രവാസികൾക്ക്‌ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാനും നടപടി സ്വീകരിക്കണം.പ്രവാസികൾക്കായി പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകിയാൽ ശക്തമായ പ്രവാസി പ്രക്ഷോഭം ആരംംഭിക്കുമെന്ന് യു. എം. കബീർ പറഞ്ഞു.