കായംകുളം: എയ്ഡഡ് സ്കൂൾ മിസിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളയും കായംകുളം കാദിശാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.ഇന്ന് രാവിലെ 10 ന് മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്സൺ പി.ശശികല,കെ.എച്ച് ബാബുജാൻ, ബിപിൻ സി.ബാബു, എൻ.ശിവദാസൻ, സുജിത്ത് കൊപ്പാറേത്ത്, എസ്.ശ്രീകുമാർ എന്നിവർ സംസാരിയ്ക്കും. തുടർന്ന് ചർച്ച. ഉച്ചയ്ക്ക് 2 ന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ എം.എസ്.അരുൺകുമാർ, മഹേഷ് എന്നിവർ സംസാരിക്കും. തുടർന്ന് സംഘടനാ തിരഞ്ഞെരുപ്പ് 13 ന് രാവിലെ 10 മുതൽ സംസ്ഥാന കൗൺസിൽ നടക്കും.