
അമ്പലപ്പുഴ: ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7. 20 ഓടെ ആയിരുന്നു അപകടം. തുറവൂരിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനക്കായി പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന തുറവൂർ പറയ കാട് പാണ്ഡ്യം പറമ്പിൽ ജോജി (46), ഇയാളുടെ മാതാവ് മേരി (76), ഭാര്യ മേരിമാർഗരറ്റ് (42), സഹോദരി ലൈജ (50) എന്നിവർക്കാണ് പരിക്കേറ്റത് .അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.