കായംകുളം: കായംകുളത്ത് ഡെങ്കിപ്പനി രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ പി.ശശികല, ആശുപത്രി സൂപ്രണ്ട് ഡോ.എൽ.മനോജ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.തനൂ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് സബീത, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റൻ്റ് പി.സുരേഷ്. അസിസ്റ്റന്റ് എന്റമോളജിസ്റ്റ് സതീഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ജോസഫ് സാർത്തോ, മുതുകുളം ഹെൽത്ത് സൂപ്പർവൈസർ പി.പി.അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
ഡെങ്കിപ്പനി വ്യാപകമായ വാർഡുകളിൽ ഉറവിട നശീകരണം, ഫോഗിങ്ങ് ,പനി സർവേ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. മാർക്കറ്റ്,

മാലിന്യ സംസ്കരണത്തിനും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പിഴയും കർശന നിയമ നടപടികളും സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.