
ഹരിപ്പാട്: എസ് എൻ ഡി പി യോഗം പത്തിയൂർ 4656-ാം നമ്പർ ഡോ. പല്പു സ്മാരക ശാഖാ യോഗം നിർദ്ധനരായ കിടപ്പു രോഗികൾക്കു നൽകി വരുന്ന ചികിത്സാ സഹായത്തിന്റെ മൂന്നാം ഘട്ട വിതരണം ചേപ്പാട് യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വള്ളിയിൽ പത്മാകരൻ, സെക്രട്ടറി ചിത്രകൂടത്തിൽ യശോധരൻ, യൂണിയൻ കമ്മിറ്റി അംഗം രമണൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അർജ്ജുനൻ, അമ്പിളി വിദ്യാധരൻ, ചന്ദ്രൻ, സതീശൻ എന്നിവർ പങ്കെടുത്തു.