
മാന്നാർ: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ പരുമല കിഴക്കേടത്ത് ജോസഫ് ഹെൻട്രിയുടെ ചരമവാർഷികത്തിൽ ജില്ലയിലെ സൈനിക, അർദ്ധസൈനിക കൂട്ടായ്മകളായ ഗാർഡിയൻസ് ഒഫ് നേഷൻ, സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് എന്നിവരുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ജവാന്റെ മാതാപിതാക്കളായ വിക്ടോറിയാ, ഹെൻട്രി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സൈനിക കൂട്ടായ്മകളുടെ ഭാരവാഹികളായ അജിത് കുമാർ, സുഭാഷ് വള്ളികുന്നം, രാജീവ്, പ്രവീൺ, ബിജു മാവേലിക്കര, ആനന്ദ് എന്നിവർ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സോജിത് സോമൻ, വിമല ബെന്നി, സെലീനാ നൗഷാദ്, റെഡ്സ്റ്റാർ രക്ഷാധികാരി ഡൊമനിക് ജോസഫ് , വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസക്കാരിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.