janakeeya-prathirodham

മാന്നാർ: പൊലീസ് അതിക്രമം അവസാനിപ്പിക്കുക, കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക, വരട്ടാറിലെ മണൽ കൊള്ളയും അനധിക്യത മണൽകടത്തും തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മാന്നാർ കിഴക്കൻ മേഖലാകമ്മിറ്റിയുടെ നേത്യത്വത്തിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാന്നാർ കിഴക്കൻ മേഖലാ പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രമേശ് പേരിശേരി, ശ്രീജാ പത്മകുമാർ, മണ്ഡലം വൈസ് പ്രസിഡൻറ് ബിനു രാജ്, സെക്രട്ടറി ശിവകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സജീഷ് തെക്കേടം, സദാശിവൻപിള്ള, കർഷകമോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്, എസ്.സി മോർച്ച മണ്ഡലംവൈസ് പ്രസിഡന്റ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശിവപ്രസാദ്, ആര്യദേവ്, മഹിളാ മോർച്ച പ്രസിഡന്റ് അനുപമ, ജനറൽ സെക്രട്ടറി സേതുലക്ഷ്മി എന്നിവർ നേതൃത്വം നൽകി.