
ആലപ്പുഴ: ഹാഷിഷ് ഓയിലുമായി കുമ്പളങ്ങി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജോസഫ് ഷാൻജിൻ (22), ബാവക്കാട്ട് ബി.പി. ഋതിക് (22) എന്നിവരെ അർത്തുങ്കൽ പൊലീസും ജില്ലാ ഡാൻസാഫും, ചേർത്തല ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് പിടികൂടി. 110 ഗ്രാം ഹാഷിഷ് ഓയിലാണ് 56 ചെറു ബോട്ടിലുകളിലാക്കി ഇവർ സഞ്ചരിച്ചു വന്ന ബൈക്കിന്റെ ടൂൾ ബോക്‌സിനുള്ളിൽ നിന്ന് കണ്ടെടുത്തത്.
എറണാകുളത്തു നിന്ന് ബൈക്കിൽ ചേർത്തല, അർത്തുങ്കൽ ഭാഗത്ത് വില്പനയ്ക്കായി കൊണ്ടുവന്ന് അർത്തുങ്കൽ ഫിഷറീസ് ഹാർബറിൽ ബുള്ളറ്റിൽ ഇടപാടുകാരെ കാത്തു
നിൽക്കവേയാണ് പ്രതികൾ പിടിയിലായത്. ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വരെയാണ് പ്രതികൾ വാങ്ങിയിരുന്നത്.