ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വില വർദ്ധനവ് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നാസർ പി.താജ് അദ്ധ്യക്ഷത വഹിച്ചു. വി.മുരളീധരൻ, റോയി മഡോണ, എസ്.കെ.നസിർ, മുഹമ്മദ് കോയ, നവാസ് എൻ.എച്ച്, എം.എ.കരീം മനാഫ്, ജോർജ്ജ് വൈരഭൻ, നൗഷാദ്, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.