
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എരമല്ലൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.കെ.സുദർശനാഭായി, അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്,ആർ.ജീവൻ, എൻ.സജി, പി.പി.അനിൽകുമാർ, ദീപ, പി.കെ.മധുക്കുട്ടൻ, ടോമി ആതാളി, എഫ്. സെലീനമോൾ എന്നിവർ സംസാരിച്ചു. സി. ഡി. എസ് ചെയർ പേഴ്സൺ വാസന്തി സുധാകരൻ സ്വാഗതവും മെമ്പർ സെക്രട്ടറി ഇൻ ചാർജ് ടി.വി.സുധർമ്മിണി നന്ദിയും പറഞ്ഞു.