
മാന്നാർ: മാന്നാർ സൗഭാഗ്യ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലുള്ള സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസമായി നടത്തപ്പെടുന്ന ഷട്ടിൽബാഡ്മിന്റൺ ടൂർണമെന്റിനു തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി നിർവഹിച്ചു. കോർട്ട് ചെയർമാൻ അബ്ദുൽസമദ് അദ്ധ്യക്ഷത വഹിച്ചു. ടൗൺവാർഡ് മെമ്പർ ഷൈന നവാസ് മുഖ്യാതിഥി ആയിരുന്നു. സൗഭാഗ്യ സ്വാശ്രയ സംഘം സെക്രട്ടറി സുധീർ എലവൻസ്, ട്രഷറർ സജികുട്ടപ്പൻ, ചാരിറ്റി കൺവീനർ ബിജു ചേക്കാസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രശാന്ത് കുമാർ, കൺവീനർ അജിത് കുമാർ, സ്വപ്നക്കൂട് ചെയർമാൻ പി.ബി ഹാരിസ്, കലാധരൻ കൈലാസം, ജമാൽ, വൈശാഖ്, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. പ്രൊഫഷണൽ, സി-ലെവൽ, ഡി-ലെവൽ എന്നിങ്ങനെ മൂന്ന് ലെവലിലായി നടത്തുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖരായ 200ലധികം താരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾ നാളെ സമാപിക്കും.