 
മാന്നാർ: സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയും, ന്യു യോർക്കിലുള്ള കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രുക്ലിൻ ക്യൂൻസ് ലോങ്ങ് ഐലൻഡും സംയുക്തമായി സ്പോൺസർ ചെയ്ത് ചോരാത്ത വീട് പദ്ധതിയിൽ പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാർ- വൈജ ദമ്പതികളടങ്ങുന്ന 6 അംഗ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവയ്പ്പ് കർമ്മം തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തർ നിർവഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സോജിത്ത്.എസ്, ഡൊമിനിക് ജോസഫ്, ശിവദാസ് യു. പണിക്കർ, അബി ജോൺ, സോജി താമരവേലി, സോളി അബി, കെ.പി. ഗോപി, ടി.ജി രാജൻ, സജികുമാർ എന്നിവർ സംസാരിച്ചു.