ആലപ്പുഴ: പഞ്ചാബിൽ നേടിയ ചരിത്ര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ആം ആദ്മി പ്രവർത്തകർ വിജയാഹ്ലാദം നടത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ആലൂക്കാസ് ജംഗ്ഷനിൽ കേന്ദ്രീകരിച്ച് വഴിയാത്രക്കാർക്ക് മധുരം വിതരണം ചെയ്തു. പ്രകടനത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികളായ അശോക് ജോർജ്ജ്, സൂസൻ ജോർജ്, ഡോ.സോമൻ, റോയ് മുട്ടാർ, ഗുരുദാസ് ചാവേലിൽ, ഷിനു ജോർജ് കരൂർ, രഞ്ചു ചന്ദ്രൻ, സാദിക് ചാരുംമൂട്, ഷാജി കമ്മത്ത്, സെബാസ്റ്റ്യൻ, ഫിലിപ്പ് അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.