ആലപ്പുഴ: കാളാത്ത് പള്ളിക്ക് വടക്കുവശം കട കത്തിനശിച്ചു.10,000രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ച 2.25നാണ് സംഭവം. കൊറ്റംകുളങ്ങര തിരുത്തൽവെളിയിൽ ഇന്ദുവിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീകെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. അഗ്‌നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ ടി.സാബുവിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെ പടിഞ്ഞാറെ വില്ലേജിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിനും തീപിടിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം.