ഹരിപ്പാട് : ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനത്തിന്റെ ജില്ലാതല ആഘോഷപരിപാടികൾക്ക് ഇന്ന് ഹരിപ്പാട് ഉപാശ്രമത്തിൽ നടക്കുന്ന സത്സംഗത്തോടെ തുടക്കം കുറിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം,ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ തുടങ്ങിയവർ സത്സംഗത്തിൽ പങ്കെടുക്കും. രാവിലെ 8ന് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ ഹരിപ്പാട്, കരുനാഗപ്പള്ളി ഏരിയകളിൽ നിന്നും ഗുരുഭക്തർ സംബന്ധിക്കും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ആഘോഷപരിപാടികളുടെ ഭാഗമായി സത്സംഗങ്ങൾ സംഘടിപ്പിക്കും. മേയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് ആർട്സ് ആൻഡ് കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.