മാന്നാർ: 'കടുത്ത വേനലിൽ നിന്ന് കിളികളെ രക്ഷിക്കുക' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കിളികളെ പരിചയപ്പെടുത്തലും കിളിക്കുളം നിർമ്മാണ പരിശീലനവും നൽകുന്നു. നാഷണൽ ഗ്രന്ഥശാലയിൽ ഇന്ന് രാവിലെ 9ന് പക്ഷിനിരീക്ഷകനായ ഹരികുമാർ മാന്നാർ പരിപാടികൾക്ക് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ ഗ്രന്ഥശാലയിൽ എത്തിചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.