ചേർത്തല:ബഡ്ജ​റ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രീൻ മൊബിലി​റ്റി ടെക്‌നോളജീസ് ഹബ് പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്​റ്റിന് പ്രതീക്ഷയാകുന്നു.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനഭാഗങ്ങൾ വികസിപ്പിച്ചെടുക്കുന്ന സംവിധാനമാണ് മൊബിലി​റ്റി ടെക്‌നോളജീസ് ഹബ്ബ്.
റെയിൽവേക്കായി ബോഗിയുടെ ഭാഗങ്ങൾ നിർമ്മിച്ചു നൽകുന്ന കരാർ ഉൾപ്പെടെ ലഭിച്ച ഓട്ടോകാസ്​റ്റിന്റെ വളർച്ചക്കും പുതിയ തൊഴിൽ സാദ്ധ്യതകൾക്കും സംസ്ഥാന സർക്കാരിന്റെ പുതിയ സംവിധാനം പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാന ബഡ്ജ​റ്റിൽ ചേർത്തല നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതി ലഭിച്ചതായി കൃഷിമന്ത്റി പി.പ്രസാദ് അറിയിച്ചു.നഗരത്തിൽ പുതിയ പൊതുമരാമത്ത് കോംപ്ലക്‌സ് നിർമ്മാണത്തിന് 10 കോടിയും, അന്ധകാരനഴി പൊഴിമുഖത്ത് ട്രെട്രോപാഡ് ഉപയോഗിച്ച് രണ്ടു പുലിമുട്ട് നിർമ്മാണത്തിന് 30 കോടിയും,ഒ​റ്റമശേരി മുതൽ അന്ധകാരനഴി വരെ ട്രെട്രോപാഡ് കടൽഭിത്തിക്ക് 20 കോടിയും,കട്ടച്ചിറകായൽ വേമ്പനാട്ടുകായൽ തെക്കോട്ട് ശുചീകരണവും പുതിയ റെഗുലേ​റ്റർ നിർമ്മാണത്തിനും 12 കോടിയും,അർത്തുങ്കൽ പള്ളിയിൽ തീർത്ഥാടന കേന്ദ്രത്തിന് ആറുകോടിയും ചേർത്തല ടൗൺ വയോജന വിശ്രമകേന്ദ്രം ഒന്നരകോടിയും അനുവദിച്ചിട്ടുണ്ട്.
ഒ​റ്റപ്പുന്ന കുറുപ്പംകുളങ്ങര റോഡ് -3.6 കോടി,അന്ധകാരനഴി കടക്കരപ്പള്ളി പൊഴിച്ചാൽ തെക്കേ സ്പിൽവേ മുതൽ തെക്കോട്ട് ആഴംകൂട്ടൽ പദ്ധതിക്ക് 2കോടി,മരുത്തോർവട്ടം കൂ​റ്റുവേലി റോഡ് -2.6കോടി ,എക്‌സ്‌റേ കുപ്പിക്കവല റോഡ് -2കോടി,വയലാർ പഞ്ചായത്ത് പൊന്നാംവെളി തോട് കല്ലുകെട്ടി സംരക്ഷിക്കൽ- 75 ലക്ഷം,തൈക്കൽബീച്ച്- അന്ധകാരനഴി റോഡ് -6.7കോടി,വേളോർവട്ടം റെയിൽവേ സ്​റ്റേഷൻ റോഡ്- 90 ലക്ഷം,വിവിധ ബോട്ട് ജെട്ടികളുടെ പുനരുദ്ധാരണം- 3കോടി എന്നിങ്ങനെയാണ് പദ്ധതികൾ അനുവദിച്ചിരിക്കുന്നത്.