മാവേലിക്കര: മാവേലിക്കരയിൽ പ്ലാനറ്റോറിയത്തിനും സയൻസ് പാർക്കിനും സംസ്ഥാന ബഡ്ജറ്റിൽ 10 കോടി അനുവദിച്ചു. എം.എസ് .അരുൺകുമാർ എം.എൽ.എ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതി യാഥാർഥ്യമാവുന്നത്. മാവേലിക്കര മുൻസിപ്പാലിറ്റിയുടെ ടി.കെ മാധവൻ മെമ്മോറിയൽ പാർക്ക് ഉൾപ്പടെന്ന 1.70 ഏക്കർ ഭൂമിയിലാണ് പദ്ധതി വരുന്നത്. മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ, വിനോദത്തിനും ശാസ്ത്ര വിനോദത്തിനുമുള്ള പാർക്ക്, രാത്രിയും പകലും വാന നിരീക്ഷണം നടത്താനുള്ള സംവിധാനം, കുട്ടികൾക്കായി മിനി ഡിജിറ്റൽ തീയേറ്റർ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ സഹോയത്തോടെയുള്ള ഡിജിറ്റൽ ലൈബ്രറി എന്നിവയുമുണ്ടാവും. ജില്ലയിൽ ആദ്യമായാണ് ശാസ്ത്ര, വിനോദ ഉദ്യാനം വരുന്നത്.