
ചാരുംമൂട് : എഴുത്തുകാരനും സാഹിത്യ- സാംസ്കാരിക പ്രവർത്തകനും റിട്ട. ബി.എസ്.എൻ എൽ ജീവനക്കാരനുമായിരുന്ന താമരക്കുളം പേരൂർക്കാരാണ്മ കുറ്റിപ്പുറത്ത് ഗോപാലൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ചാരുംമൂട് മൈത്രി ഫൈൻ ആർട്ട്സ് സ്ഥാപക സെക്രട്ടറി, ചാരുംമൂട് മലയാളം സർഗവേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ പ്രവർത്തനത്തിൽ ഇപ്പോഴും സജീവമായിരുന്നു
ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്‌കർ അവാർഡ് ലഭിച്ചിരുന്നു.
ഭാര്യ: ചെല്ലമ്മ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: മനോജ് കുമാർ, ശ്രീകല (അസി.എക്സിക്യൂട്ടീവ് എൻജിനീയർ ). മരുമക്കൾ: മനുജമനോജ്, സുനിൽകുമാർ (കൺസ്യൂമർ ഫെഡ് )