ചാരുംമൂട് : ഇന്ന് നടക്കുന്ന താമരക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിൽ ബി.ജെ.പി പ്രതിനിധികളെയും പഞ്ചായത്തിലെ ബി.ജെ.പിയുടെ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെയും ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുവാൻ ബി.ജെ.പി ചാരുംമൂട് മണ്ഡലം കോർകമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ പ്രഭകുമാർ മുകളയ്യത്ത്, അഡ്വ. പീയുഷ് ചാരുംമൂട്, ബിജെപി ജില്ലാ സെക്രട്ടറി കെ. സഞ്ജു എന്നിവർ പങ്കെടുത്തു.