bjp
ബി ജെ പി ചുനക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : പ്രധാനമന്ത്രി ജൽ - ജീവൻമിഷൻ പദ്ധതി നടപ്പാക്കുന്നതിലെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു. ചുനക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി ചുനക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചുനക്കര അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറിമാരായ

കെ. സഞ്ജു, സജു ഇടക്കല്ലിൽ, ട്രഷറർ കെ.ജി. കർത്താ, കലാ രമേശ്‌, പ്രഭകുമാർ മുകളയ്യത്ത്, മധു ചുനക്കര, അനിൽ പുന്നക്കാകുളങ്ങര, പ്രകാശ് ചാങ്ങേലേത്ത്, വി.സി.സജീവ്, രാഹുൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.