
ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ലക്ഷ്മി വിഹാറിൽ ആരാധിനെ (45) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ആഹാരം കഴിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയ ആരാധിനെ വെള്ളിയാഴ്ച രാവിലെ 8 മണി വരെ പുറത്തു കാണാത്തതിനെ തുടർന്ന് മാതാവ് ലീലാമണിയമ്മ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റുമാർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ . പിതാവ്: ഗോപാലനുണ്ണിത്താൻ.