ചേർത്തല : പ്ലംബിംഗ്, സാനിട്ടറി മേഖലകളെ ആവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടപെടുമെന്ന് മന്ത്റി പി. പ്രസാദ് പറഞ്ഞു.പ്ലംബിംഗ്, സാനിട്ടറി വ്യാപാരികളുടെ സംഘടനയായ പ്ലംബിംഗ് ആൻഡ് സാനിട്ടറി ഡീലേഴ്‌സ് അസോസിയേഷൻ(പി.എസ്.ഡി.എ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. സെക്രട്ടറി പത്മകുമാർ മഠത്തിൽ,തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ ,തണ്ണീർമുക്കം പള്ളി വികാരി ഫാദർ സുരേഷ് മൽപ്പാൻ,വാർഡ് അംഗം ജയമണി,യദുകൃഷ്ണൻ പൂന്തോപ്പിൽ ,കൃഷ്ണൻ എന്നിവർ സംസാരിച്ചു.
രാജീവ്‌ഗോപാലൻ (പ്രസിഡന്റ് ),പത്മകുമാർ മഠത്തിൽ (സെക്രട്ടറി ),യദുകൃഷ്ണൻ പൂന്തോപ്പിൽ (ട്രഷറർ) എന്നിവരെ ഭാവാഹികളായി തിരഞ്ഞെടുത്തു.