
ബംഗളൂരു: പ്രമുഖ സാമൂഹിക പ്രവർത്തകനും ബംഗളൂരു ശ്രീനാരായണസമിതി മുൻ ജനറൽ സെക്രട്ടറിയുമായ കെ. സുധാകരൻ (70) നിര്യാതനായി. ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശിയാണ്.
ഭാര്യ: ശോഭ. മക്കൾ: ശീതൾ (ബംഗളൂരു), ഷീബ (ജർമ്മനി). മരുമക്കൾ: അരുൺ, പ്രവീൺ.
നാലു പതിറ്റാണ്ടായി ബംഗളൂരു മത്തിക്കരെയിലായിരുന്നു താമസം. എസ്.എൻ.ഡി.പി യോഗം ബംഗളൂരു യൂണിയൻ പ്രസിഡന്റ് എൻ.ആനന്ദ് സഹോദരനാണ്.
ശ്രീനാരായണസമിതി ജി.ഡി.പി.എസ് ബംഗളൂരു നോർത്ത് ജില്ലാ കമ്മിറ്റി, യശ്വന്തപുരം കേരളസമാജം, ബംഗളൂരു മുത്തപ്പൻ ട്രസ്റ്റ് എന്നീ സംഘടനകൾ അനുശോചിച്ചു.