 
ചേർത്തല : ജില്ലയിലെ പ്രശ്‌നബാധിത മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് സംസ്ഥാന മണ്ണു പര്യവേക്ഷണ, മണ്ണു സംരക്ഷണ വകുപ്പ് നടത്തുന്ന ശില്പശാലയ്ക്ക് മുന്നോടിയായി നടന്ന കാർഷിക,ശാസ്ത്ര പ്രദർശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് കേരളത്തിലെ മണ്ണിനങ്ങളുടെ സാമ്പിൾ കിറ്റുകളുടെ വിതരണോദ്ഘാടനവും എം.പി നിർവഹിച്ചു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷയായി.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, മണ്ണു സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്.ബിജു,ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ കെ.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ കണ്ടുവരുന്ന മണൽ മണ്ണ്, കരിമണ്ണ്, പൊക്കാളി മണ്ണ് എന്നിവയുടെ ശാസ്ത്രീയ ആരോഗ്യ പരിപാലനവും കാർഷിക പുനരുജ്ജീവനവും വളർച്ചയുമാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്.