അമ്പലപ്പുഴ : അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധു പി.ദേവസ്വം പറമ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അടിമന ഇല്ലം ഉമാദേവി അന്തർജനം പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. വൈകിട്ട് ആറിന് കുങ്കുമാഭിഷേകവും പ്രതിഷ്ഠാദിനമായ വെള്ളിയാഴ്ച ഹരിനാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ബി.മുരളീധരൻ നായർ, എൻ.വിജയകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, ചന്ദ്രമോഹനൻ പിള്ള, രാധാകൃഷ്ണൻ, വേണുഗോപാൽ, ഗോപകുമാർ താഴാമഠം , ബാലാമണി തുടങ്ങിയവർ നേതൃത്വം നൽകി.