photo
ലോക വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആശ്രമം ബാലികാസദനത്തിലെ കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ താലൂക്ക് സെക്രട്ടറി ഗീതാ രാംദാസ് മേട്രൺ ലളിതമ്മയ്ക്ക് കൈമാറുന്നു.

ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയൻ താലൂക്ക് വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മികവും സാമൂഹികവുമായ പ്രവർത്തനമണ്ഡലങ്ങൾ' എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ യൂണിയൻ ശ്രീനാരായണ പഠന ക്ലാസ്സിലെ പഠിതാവും വാടയ്ക്കൽ 243-ാം നമ്പർ ശാഖാംഗവുമായ ഡോ. ജയ വിജയനെ താലൂക്ക് വനിതാ സംഘം പ്രസിഡന്റ് ഇന്ദുവിനോദ് ആദരിച്ചു. ആശ്രമം ബാലികാസദനത്തിലെ കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ മേട്രൻ ലളിതമ്മക്ക് താലൂക്ക് സെക്രട്ടറി ഗീതാ രാംദാസ് കൈമാറി.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ശോഭന അശോക് കുമാർ വൈസ് പ്രസിഡന്റ് ജിമിനി, കേന്ദ്ര കമ്മിറ്റിഅംഗം സുമം സ്‌കന്ദൻ, കമ്മറ്റി അംഗങ്ങളായ ഷിനി, കവിത, ഷീനാ അജി, വത്സലകുമാരി. ഷീനാ പ്രേംലാൽ, സജിത എന്നിവർ നേതൃത്വം നൽകി.