കായംകുളം: കായംകുളം മണ്ഡലത്തിൽ 223 കോടി രൂപയുടെ പ്രവൃത്തികൾ സംസ്ഥാന ബഡ്ജറ്റിൽ ടോക്കൻ പ്രോവിഷനിൽ ഉൾപ്പെടുത്തിയതായി യു പ്രതിഭ എം.എൽ.എ അറിയിച്ചു.
പദ്ധതികൾ ഇങ്ങനെ
കായംകുളം സബ്ട്രഷറിയ്ക്ക് പുതിയ കെട്ടിടം-5 കോടി,
കായംകുളം പൊലീസ് സ്റ്റേഷന് കെട്ടിടവും സ്റ്റാഫ് ക്വോർട്ടേഴ്സും- 25 കോടി,
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ കൂനംകുളങ്ങര ചിറയിൽ ഇൻഡോർ സ്റ്റേഡിയം - 2 കോടി.
തേവലപ്പുറo ഗവ.എൽ പി എസിന് പുതിയ കെട്ടിടം-2 കോടി,
കായംകുളം കെ.എസ് ആർ റ്റി സി ബസ് സ്റ്റേഷന് പുതിയ ബസ് ടെർമിനൽ,
ഷോപ്പിംഗ് കോംപ്ലക്സ്, ഗാരേജ്, ചുറ്റുമതിൽ- 80 കോടി ,
കായംകുളത്തെ വിവിധ കനാലുകളുടെയും തോടുകളുടെയും ആഴം വർദ്ധിപ്പിച്ച് തീരസംരക്ഷണം-20 കോടി,
കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് തയ്യിൽ തെക്ക് ഗവ.എൽ പി എസിന് പുതിയ കെട്ടിടം-2 കോടി
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ ഗവ.യുപി സ്കൂൾ ആഞ്ഞിലിപ്രയ്ക്ക് പുതിയ കെട്ടിടം-2 കോടി
പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ ഗവ.ഹൈസ്ക്കൂൾ രാമപുരം,
പുതിയ കെട്ടിടം-2 കോടി,
ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ ജി എസ് ആർവി എൽ പി എസിന് പുതിയ കെട്ടിടം-2 കോടി.
കായംകുളം നഗരസഭ ഗവ.യു.പി.എസിന് പുതിയ കെട്ടിടം- 3 കോടി
കായംകുളം നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി- 30 കോടി
കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ മനോവികാസ് കേന്ദ്രത്തിന് കെട്ടിടവും ഹോസ്റ്റലും- 2 കോടി
പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ കുറവന്റെ കടവ് പാലം-8 കോടി
ദേവികുളങ്ങര ടി. എം ചിറപാലം - 15 കോടി,
കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് കാരാവള്ളികുളം വാട്ടർ സ്റ്റേഡിയം- 3 കോടി
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്ക്കൂളിന് സ്റ്റേഡിയം-5 കോടി
ജില്ല ഓട്ടിസം സെന്റർ കായംകുളം, കെട്ടിടവും അനുബന്ധ സൗകര്യങ്ങളുo-2 കോടി,പത്തിയൂർ പഞ്ചായത്തിൽ പഞ്ചായത്ത് എച്ച്.എസ്.എസിന് പുതിയ കെട്ടിടം- 3 കോടി,കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡുകൾ -10 കോടി