അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ ആറാം ഉത്സവ ദിവസമായ ഇന്ന് അറവുകാട് ശ്രീദേവീ ദേശ സമിതിയുടെ ആഭിമുഖ്യത്തിൽ ദേവിക്ക് വെള്ളിയിൽ തീർത്ത തൂക്കുവിളക്കുകൾ സമർപ്പിക്കും . ദേശ താലപ്പൊലിയുടെ അകമ്പടിയോടെയാകും തൂക്കുവിളക്കുകൾ എത്തിക്കുക. സമിതി രക്ഷാധികാരികളായ എൻ.പി.വിദ്യാനന്ദൻ, എസ്.പ്രഭുകുമാർ, ഡോ.വി.പങ്കജാക്ഷൻ, സമിതി ചെയർമാൻ കെ.എം.സുരേഷ് ബാബു (പള്ളി വീട് ), ഷിബു ഭാസ്ക്കരൻ ഗൗരീശങ്കരം (ജനറൽ കൺവീനർ), വിവിധ സബ് കമ്മറ്റി കൺവീനർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2 ന് കളർകോട് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും തൂക്കുവിളക്കുകളും വഹിച്ച് കൊണ്ടുള്ള രഥ ഘോഷയാത്ര 6 കരയിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 6ന് വാടയ്ക്കൽ പതിയാംകുളങ്ങര ദേവീ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. പിന്നീട് വാദ്യമേളങ്ങളുടെയും, 75 ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ദേശീയ പാതയിലൂടെ സഞ്ചരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.