ചേർത്തല : മുഹമ്മ ചാരമംഗലം എസ്.എൻ.വി എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം ശിലാസ്ഥാപനം ഇന്ന് രാവിലെ 8.30 ന് സ്‌കൂൾ അങ്കണത്തിൽ മന്ത്റി പി.പ്രസാദ് നിർവഹിക്കും. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷത വഹിക്കും.
അഡ്വ.ലതീഷ് ബി.ചന്ദ്രൻ സ്വാഗതം പറയും.പി കെ സുകുമാരൻ-ഡി.ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് സുകുമാരൻ പദ്ധതി വിശദീകരിക്കും. പഞ്ചായത്തുകാര്യ വകുപ്പ് ഓംബുഡ്‌സ്മാൻ ജസ്​റ്റിസ് പി.എസ്. ഗോപിനാഥ് മുഖ്യാതിഥിയാകും.സ്‌കൂൾ ഹെഡ്മിസ്ട്രസ് ​ടി.സി. സിബി നന്ദി പറയും.മുഹമ്മ പുല്ലംപാറയിലെ പി.കെ.സുകുമാരൻ-ഡി ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷനാണ് കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ച് നൽകുന്നത്.