ആലപ്പുഴ : തകർച്ചയെ നേരിടുന്ന ചെറുകിട പാദരക്ഷ വ്യാപാരികൾക്ക് നിരാശ നൽകുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടിപ്ടോപ് ജലീൽ പറഞ്ഞു.
കൊവിഡ് കാരണം കേരളത്തിൽ 970 വ്യാപാരസ്ഥാപനങ്ങൾ ഒരു വർഷക്കാലത്തിനുള്ളിൽ പൂട്ടിപ്പോയി.
എല്ലാ തൊഴിൽ ഇടങ്ങളിലേയും വിഷയങ്ങൾ ഗൗരവമായി പഠിച്ച് പരിഹാരങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടു വച്ച ധനമന്ത്രി ചെറുകിട ഫുട്‌വെയർ വ്യാപാരികളെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്തത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.