ചാരുംമൂട് : സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന
പേരൂർക്കാരാണ്മ കുറ്റിപ്പുറത്തു ഗോപാലന്റെ നിര്യാണത്തിൽ ചാരുംമൂട് മലയാളംസർഗവേദി അനുശോചിച്ചു.
അനുശോചന സമ്മേളനം കവി രാജൻ കൈലാസ് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് നസീർ സീതാർ അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ - സാംസ്കാരിക പ്രവർത്തകരായ പി.എം.ഷെരീഫ്, ചുനക്കര പ്രകാശ്, ഭരണിക്കാവ് രാധാകൃഷ്ണൻ ,ചാരുംമൂട് രാധാകൃഷ്ണൻ , ജഗദീഷ് കരിമുളക്കൽ, എം. കൃഷ്ണൻനായർ ,കറ്റാനം ഓമനക്കുട്ടൻ, ഗോപാൽജി വള്ളികുന്നം, പ്രസാദ്മാധവൻ,വാസന്തി പ്രദീപ് . ശാരദകറ്റാനം, സുഭദ്രാമ്മ,അനിൽ ഓച്ചിറ,ഭരണിക്കാവ് കൃഷ്ണൻ ,
ഓ.ആർ.രാമചന്ദ്രൻ കരിമുളക്കൽ,സുജാത കരുണാകരൻ,അജികുമാർ കറ്റാനം,തങ്കരാജ്.പച്ചക്കാട് പരമേശ്വരൻ എന്നിവർ സംസാരിച്ചു.
ചാരുംമൂട് മൈത്രി ഫൈൻ ആർട്ട്സ് സ്ഥാപക സെക്രട്ടറിയായിരുന്ന കുറ്റിപ്പുറം ഗോപാലന്റെ നിര്യാണത്തിൽ സംഘടന അനുശോചിച്ചു.
പ്രസിഡന്റ് പി.എം.ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു.
ഷറഫുദീൻ , വള്ളികുന്നം രാമചന്ദ്രൻ , റജി, നസീർ സീദാർ, റ്റി.കൊച്ചു കുഞ്ഞ്,
വിശ്രുതൻ ആശാരി , / കൃഷ്ണൻ നായർ , വി.ജി. ജനാർദ്ദനൻ നായർ , പ്രസന്നകുമാർ , ശിവ പ്രകാശ്, രാജൻ കൈലാസ്, എബ്രഹാം വർഗ്ഗീസ് തുടങ്ങിയവർ അനുശോചിച്ചു.