ambulance

പൂച്ചാക്കൽ: പെരുമ്പളം ദ്വീപ് പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് ആശുപത്രി പരിസരത്ത് എ.എം.ആരിഫ് എം.പി നിർവഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ആംബുലൻസ് വാങ്ങിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , അംഗങ്ങൾ,ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.