ആലപ്പുഴ: ആശ്രമം ജംഗ്ഷനു തെക്ക് ചെമ്പോത്തു ക്ഷേത്രത്തിനു സമീപം സുദർശനൻ ചിറയിലിന്റെ ഉടമസ്ഥതയിലുള്ള ശങ്കർ മിൽസ് ഡൈയിംഗ് യൂണിറ്റിൽ കൂട്ടിയിട്ടിരുന്ന കയർ, തടുക്ക് വേസ്റ്റുകൾക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവരം അറിഞ്ഞ് എത്തിയ ആലപ്പുഴഅഗ്‌നിരക്ഷസേന യുടെ സമയോചിത പ്രവർത്തനംമൂലം വലിയ അപകടം ഒഴിവായി എ.എസ്.ടി.ഒ ഗിരീഷിന്റെ നേതൃത്വത്തിൽ
ഫയർ ഓഫീസർമാരായ എ. രാജേഷ്, സി.കെ. സജേഷ്, പി.രതീഷ്, വിപിൻ രാജ്, സുകു, പി.പി. പ്രശാന്ത്,ഷൈൻകുമാർ, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.