 
മാവേലിക്കര: മറ്റം സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ തൊണ്ണൂറ്റി എട്ടാമത് വാർഷികവും യാത്രയയപ്പും പ്രതിഭാ സംഗമവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ അദ്ധ്യക്ഷനായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അലക്സിയോസ് മാർ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ സമ്മാനദാനം നിർവഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലട, സഹവികാരി ഫാ.അലൻ എസ്.മാത്യു, സ്കൂൾ മാനേജർ കെ.എസ്.തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ് കുമാർ, മാതൃസംഗമം പ്രസിഡന്റ് പ്രീത കെ.കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറിമാരായ വർഗീസ് പോത്തൻ, സന്തോഷ് ജോസഫ്, ഷൈനി തോമസ്, മുൻ ഹെഡ്മിസ്ട്രസ് സൂസൻ മാത്യു, പൂർവ വിദ്യാർത്ഥി മീനാക്ഷി മോഹൻ, ബി.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.