 
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയലിസിസ് യൂണിറ്റും, മുലയൂട്ട് ക്യാബിനും കൈമാറി. ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. രണ്ടു ഡയാലിസിസ് യൂണിറ്റും ഒരു മുലയൂട്ടൽ ക്യാബിനും ആണ് നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ .അനിത ഗോപകുമാർ അദ്ധ്യക്ഷയായി. എച്ച്.സലാം എം.എൽ.എ മുഖ്യാതിഥിയായി. റോട്ടറി ഭാരവാഹിയായ ഗോപാൽ ഗിരീശന്റെ ബ്രിട്ടനിലുള്ള ഗ്രീനർജി എന്ന കമ്പനി യുടെ ഡി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് നൽകിയത് .മെഡിവിഷൻ ഗ്രൂപ്പ് ഡയറക്ടറും റോട്ടറി അംഗവുമായ ബിബു പുന്നൂരാനാണ് മുലയൂട്ടൽ ക്യാബിൻനിർമിച്ചു നൽകിയത്. ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജീവ് ജോർജ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ ജയകുമാർ,ബിജു സത്യൻ, അജി സരസൻ തുടങിയവർ പങ്കെടുത്തു.