 
ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 184-ാമത് വിവാഹ പൂർവ കൗൺസിലിംഗ് യോഗം ഡയറക്ടർ ബോർഡംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിയംഗം കെ.എം.മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഷ് കുമാർ,ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.ഇന്ന് വൈകിട്ട് 4ന് ചേർത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും.