
ചേർത്തല: മുഹമ്മ തടുത്തുവെളി എസ്.എൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആരോഗ്യ സെമിനാറും ഹോമിയോ മെഡിക്കൽ ക്യാമ്പും നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.മണിക്കുട്ടൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു രാജീവ്, എം.എസ്. ലത,ഗ്രാമപഞ്ചായത്തംഗം നസീമ,ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ,ഡോ.ദീപ്തി ജയദേവ്,സി.ബി.ഷാജികുമാർ എന്നിവർ സംസാരിച്ചു.ഡോ.കെ.ഉഷാദേവി സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി സി.ആർ.ദിലീപ് നന്ദിയും പറഞ്ഞു.