മാന്നാർ: അരനൂറ്റാണ്ടായി മാന്നാർ ടൗണിൽ സർക്കാർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. ആയുർവേദ ആശുപത്രി നാളെ മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കെട്ടിടം ജീർണാവസ്ഥയിൽ ആയതിനെത്തുടർന്നാണ് പതിനാറാം വാർഡിൽ ആലുംമൂട് ജംഗ്ഷനു തെക്കുമാറി തോംസൺ ബേക്കറിക്ക് നൂറുമീറ്റർ കിഴക്ക്മാറിയുള്ള കെട്ടിടത്തിലേക്ക് താത്കാലികമായി ആശുപത്രി​ പ്രവർത്തനം മാറ്റുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വാർഡ് മെമ്പർ വി.ആർ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തി​ൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലീം പടിപ്പുരയ്ക്കൽ, വൽസല ബാലകൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഡോക്ടർ വിനോദ് കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.