ആലപ്പുഴ: ജില്ലാ ജയിലിൽ കൊലക്കേസ് പ്രതികൾ ഏറ്റുമുട്ടി . ഒരാളെ പരിക്കേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി കൊല്ലപ്പെട്ട ലേ കണ്ണൻ വധക്കേസിലെ പ്രതി നൗഫലിനാണ് (39) പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് മണ്ണഞ്ചേരിയിലെ ഷാൻ വധക്കേസിലെ പ്രതിയായ അഭിമന്യുവും നൗഫലും തമ്മിലുണ്ടായ വാർക്കുതർക്കം കയ്യാകളിയിൽ കലാശിച്ചത്.