ആലപ്പുഴ : കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 38- ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ബ്രദേഴ്‌സ് ഹോട്ടലിൽ എച്ച്.സലാം എം.എൽ.എ ഉൽഘാടനം ചെയ്തു
ആയുർവേദ ചികിത്സയുടെ ഗുണഫലങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തുന്ന രീതിയിലുള്ള പുതിയ പദ്ധതികൾ ടൂറിസം മേഖലയിൽ ഉൾപ്പടെ ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി സ്വാഗതം പറഞ്ഞു.
ഡോ. പി. ജയറാം, ഡോ. വി.ജി.ജയരാജ്, ഡോ. ജി. എസ് പ്രവീൺ, ഡോ. എൻ രാജേഷ്, ഡോ. നിഷ രാജേഷ്, ഡോ. ബിജു. കെ.വി, ഡോ. എം. എസ് നൗഷാദ്, ഡോ. ഷൈൻ. എസ്, ഡോ. വഹീദ റഹ്മാൻ, ഡോ. ആശ.എസ്, ഡോ. ഹരികുമാർ നമ്പൂതിരി , ഡോ.വിനോദ് നമ്പൂതിരി , ഡോ. അരുൺ കുമാർ.വി, ഡോ. റോയി. ബി. ഉണ്ണിത്താൻ, ഡോ. കെ. എസ് വിഷ്ണു നമ്പൂതിരി ,ഡോ. അനിത വർഗീസ്, ഡോ. അരുൾ ജ്യോതി. ആർ,ഡോ. ജീവൻ കുമാർ എസ് എന്നിവർ സംസാരിച്ചു