അമ്പലപ്പുഴ: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കുത്തേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി 10 ഓടെ പുറക്കാട് കാവിൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. പുറക്കാട് പുതുവലിൽ രാജീവന്റെ മകൻ രാജേഷ് (32) ഉം അയൽവാസിയായ പുറക്കാട് പ്രകാശന്റെ മകൻ ജയപ്രസാദ് (35 ) ഉം തമ്മിൽ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.ഇവർ ഇരുവർക്കും പിടിച്ചു മാറ്റാൻ ചെന്ന ക്ലാപ്പന ഈരേ പുറത്ത് ശ്രീരാജിനും ( 24 ) കുത്തേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ പൊലീസ്അന്വേഷണം ആരംഭിച്ചു.